ഒരു മില്യൻ വാക്സിൻ വിതരണം, ബിഷപ്പുമാർക്ക് നന്ദി പറഞ്ഞ് മാർപാപ്പ

വത്തിക്കാൻ സിറ്റി:കൊറോണ മഹാമാരി ലോകത്ത് പിടിമുറുക്കുമ്പോൾ ദരിദ്രരായ ജനങ്ങൾക്കുവേണ്ടി ഒരു മില്യൻ ഡോളർ കോവിഡ് വാക്സിൻ വിതരണം ചെയ്യുവാൻ മുന്നോട്ടുവന്ന സൗത്ത് കൊറിയൻ മെത്രാൻമാരോട് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
ക്രിസ്തീയതയുടെഏറ്റവും മഹനീയ മാതൃകയാണ് നിങ്ങൾ കാണിച്ചതെന്ന് മെത്രാന്മാർക്ക് അയച്ച കത്തിൽ മാർപാപ്പ പറഞ്ഞു.
മാർപാപ്പ അയച്ച കത്ത് കൊറിയൻ ബിഷപ്പുമാരുടെ കോൺഫറൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാർച്ചിൽ നടന്ന ബിഷപ്പുമാരുടെ വസന്തകാല പൊതുയോഗത്തിലാണ് കൊറിയയിലെ സിയോൾ ,സുവോൺ, ഡെയ്‌ജിയോൺ, ചുഞ്ചിയോൺ തുടങ്ങിയ അതിരൂപതകളും കൊറിയൻ കത്തോലിക്കാ ലേ അപ്പസ്‌തോലിക് ഓർഗനൈസേഷൻ അസോസിയേഷനും ചേർന്ന് വാക്സിൽ വിതരണത്തിനായുള്ള ക്യാംപെയിൻ ആരംഭിച്ചത്. നവംബർ 27 വരെ ക്യാമ്പയിൻ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group