യുക്രൈനുവേണ്ടി സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാന്‍സിസ്‌കന്‍ സമൂഹം

യുക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ തങ്ങളുടെ സഹോദര സമര്‍പ്പിതര്‍ നല്‍കുന്ന സേവനം തുടരുന്ന സ്ഥലങ്ങളിലേക്ക് സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാന്‍സിസ്‌കന്‍ സമൂഹം.

യുദ്ധം ഒരു വര്‍ഷമായി തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലെ ഫ്രാന്‍സിസ്‌കന്‍ സമര്‍പ്പിതര്‍,യുദ്ധവും പട്ടിണിയും അതിശൈത്യവും മൂലം ബുദ്ധിമുട്ടുന്ന അനേകരെ സഹായിക്കുന്നത് തുടരുകയാണെന്നു അസ്സീസി ആശ്രമത്തിലെ വിനിമയകാര്യങ്ങള്‍ക്കായുള്ള ഡയറക്ടര്‍ ജൂലിയോ ചെസാറെയോ അറിയിച്ചു.

ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍,തങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ട ഇടവകകളില്‍ ആളുകള്‍ക്ക് തണുപ്പില്‍ നിന്നും പട്ടിണിയില്‍നിന്നും സംരക്ഷണത്തിനായി സഹായം നല്‍കി വരികയാണെന്നും,സാധാരണ ജനജീവിതത്തിലേക്ക് തിരികെ വരാന്‍ അവരെ പിന്തുണയ്ക്കുകയാണെന്നും അസീസ്സി ആശ്രമത്തില്‍ നിന്നുള്ള ജൂലിയോ പറഞ്ഞു.ഊര്‍ജ്ജോത്പാദക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ കെട്ടിടങ്ങള്‍ നശിപ്പിച്ച ഇപ്പോഴും തുടരുന്ന ബോംബാക്രമണങ്ങളും മൂലം, സാധാരണ ജനം ഏറെ ബുദ്ധിമുട്ടുകയാണെന്നും, അവര്‍ക്ക് തുടര്‍ച്ചയായ സഹായം ആവശ്യമുണ്ടെന്നും അസ്സീസി ആശ്രമത്തിലെ വിനിമയ കാര്യങ്ങള്‍ക്കായുള്ള ഡയറക്ടര്‍ കൂടിയായ ജൂലിയോ ചെസാറെയോ ഓര്‍മ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group