70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ്; അറിയേണ്ടതെല്ലാം

ന്യൂ ഡല്‍ഹി: എഴുപതു വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.

സെപ്റ്റംബർ 23 മുതല്‍ പദ്ധതിയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വരുമാന പരിധി പദ്ധതിയെ ബാധിക്കില്ലെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷൻ നടത്താം. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികള്‍ ഉള്ളവർക്കും ഇഎസ്‌ഐ സ്കീമിന് കീഴിലുള്ളവർക്കും ആനുകൂല്യം ലഭ്യമാകും. ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ലഭിക്കുക.

കേരളത്തില്‍ സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയില്‍ ലയിപ്പിച്ചായിരിക്കും ആയുഷ്മാൻ പദ്ധതി നടപ്പിലാക്കുക. 45 ദശലക്ഷം കുടുംബങ്ങളില്‍ നിന്ന് ഏകദേശം 60 ദശലക്ഷം മുതിർന്ന പൗരന്മാർക്കാണ് പദ്ധതി ഉപകാരപ്പെടുക. സംസ്ഥാനം 1000 കോടി രൂപ ചെലവാക്കുമ്ബോള്‍ കേന്ദ്രം 151 കോടി രൂപ നല്‍കും.

പദ്ധതിക്ക് അർഹരായവർ :

1. 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർ.

2. ഇഎസ്‌ഐ ആനുകൂല്യമോ മറ്റ് സ്വകാര്യ ഇൻഷ്വറൻസുകളോ ഉള്ളവരും അർഹരാണ്.

3. വരുമാന പരിധി അർഹതയെ ബാധിക്കില്ല.

അർഹത പരിശോധിക്കുന്നതെങ്ങനെ :

1. https://pmjay.gov.in/ എന്ന സൈറ്റ് സന്ദർശിച്ച്‌ ഇക്കാര്യം ഉറപ്പാക്കാം.

2. സൈറ്റില്‍ ആം ഐ എലിജിബിള്‍ എന്ന സെക്ഷൻ ക്ലിക്ക് ചെയ്യുക

3. മൊബൈല്‍ നമ്ബറും കാപ്ച കോഡും നല്‍കുക

4. ഒടിപി വേരിഫിക്കേഷൻ നടത്തുക. രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്കായിരിക്കും ഒടിപി വരുക.

5. വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.

6. 1800-111-565 or 14555 എന്ന കസ്റ്റമർ കെയർ നമ്ബറിലേക്ക് വിളിച്ചാലും വിവരങ്ങള്‍ ലഭിക്കും.

7. [email protected] എന്ന മെയില്‍ ഐഡി വഴിയും വിശദാംശങ്ങള്‍ അറിയാം.

അപേക്ഷിക്കുന്നതെങ്ങനെ :

https://abdm.gov.in സൈറ്റ് വഴി അപേക്ഷിക്കാം.

സൈറ്റില്‍ ആധാർ കാർഡ് അല്ലെങ്കില്‍ റേഷൻ കാർഡ് രേഖകള്‍ നല്‍കി പിഎംജെഎവൈ കിയോസ്ക് വഴി വേരിഫൈ ചെയ്യുക

കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുക

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഐഡി ഉപയോഗിച്ച്‌ ഇ-കാർഡ് പ്രിന്‍റ് ചെയ്യുക.

ഗുണങ്ങള്‍ :

വൈദ്യപരിശോധന, ചികിത്സ, കണ്‍സള്‍ട്ടേഷൻ എന്നിവ ഇൻഷ്വറൻസില്‍ ഉള്‍പ്പെടും.

പ്രീ ഹോസ്പിറ്റലൈസേഷൻ കെയർ( അഡ്മിറ്റ് ചെയ്യുന്നതിന് 3 ദിവസം മുൻപ് വരെ)

മരുന്നും ചികിത്സയ്ക്കാവശ്യമായ വസ്തുക്കളും

അതിതീവ്ര പരിചരണ വിഭാഗത്തിലും അല്ലാതെയുമുള്ള ചികിത്സ

അസുഖം കണ്ടെത്തുന്നതിനും ലബോറട്ടറി പരിശോധനയ്ക്കുമുള്ള ചെലവ്

ആവശ്യമെങ്കില്‍ മെഡിക്കല്‍ ഇംപ്ലാന്‍റ് ഉറപ്പാക്കും

ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഭക്ഷണവും താമസവും ഇൻഷ്വറൻസില്‍ ഉള്‍പ്പെടും

ചികിത്സയ്ക്കിടെ ഉണ്ടായേക്കാവുന്ന സങ്കീർണതകളും ഇൻഷ്വറൻസില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

15 ദിവസം വരെ ഹോസ്പിറ്റലൈസേഷനു ശേഷമുള്ള തുടർ പരിചരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m