വിഴിഞ്ഞം സമരം; പ്രശ്നപരിഹാരത്തിനുള്ള സമയം അതിക്രമിച്ചു : മാര്‍ ജോര്‍ജ് ആലഞ്ചേരി

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തി വരുന്ന സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹരിത്താനുള്ള സമയം അതിക്രമിച്ചുവെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് വിഴിഞ്ഞം പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണെമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടത്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടതയിലാണ്. അവരുടെ പൊതുവായ പുരോഗതിക്കും സര്‍ക്കാരും ഒത്തിരി കാര്യം ചെയ്യേണ്ടതുണ്ട്. അത് കൊണ്ട് കൂടിയാണ് സമരം. അല്ലാതെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് സമരമെന്ന് കരുതുന്നില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്‌നമായി കാണരുത്.
കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ യോഗത്തില്‍ വിഴിഞ്ഞം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. എല്ലാവര്‍ക്കും ഒരു പരിഹാരത്തിലേക്ക് വരണമെന്നുള്ള ആഗ്രഹമുണ്ട്. ഒരു ഭാഗത്ത് ഒരു വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്നുവെന്നത് കൊണ്ട് അവിടെയുള്ളവരുടെ മാത്രം പ്രശ്‌നമാകില്ല. ഇത് പൊതുവായ പ്രശ്‌നമാണ്, മനുഷ്യസമൂഹത്തിന്റെയാകെ പ്രശ്‌നമാണ് കർദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group