ഇന്ന് ലോകത്തിലും സഭയിലും വളർന്നുവരുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാകാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
മംഗോളിയയിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽവച്ചു നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേരുകളിൽനിന്നു വരുന്ന ജീവപ്രവാഹത്തെ തടയുന്നതാണ് സഭയ്ക്കകത്തുള്ള പ്രത്യയശാസ്ത്രങ്ങളെന്നും അവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുമെന്നും മാർപാപ്പ പറഞ്ഞു.
ഏകാധിപത്യങ്ങൾ പ്രത്യയശാസ്ത്രത്തെ അടിച്ചേല്പിക്കും. സംസ്കാരത്തെ പ്രത്യയശാസ്ത്രമായി കാണുമ്പോൾ അത് വിഷമായി മാറും. സംസ്കാരത്തെയും പ്രത്യയശാസ്ത്രത്തെയും രണ്ടായി കാണണം.
“മഹത്തായ റഷ്യ” എന്നു കഴിഞ്ഞ ദിവസം പറയാനിടയായ സാഹചര്യം മാർപാപ്പ വിശദീകരിച്ചു. റഷ്യൻ കത്തോലിക്കാ യുവജനങ്ങളുമായി സംവദിക്കവേ റഷ്യൻ സംസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയ കത്തോലിക്കാ സമൂഹമാണെങ്കിലും മംഗോളിയൻ സഭയെ സന്ദർശിച്ചത് അവരെ ശക്തിപ്പെടുത്താനാണെന്നും സംസ്കാരങ്ങളുമായുള്ള സംഭാഷണത്തിനാണെന്നും മാർപാപ്പ പറഞ്ഞു. വിവിധ സംസ്കാരങ്ങളും രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാഹോദര്യത്തിലേക്കു നയിക്കും.
ചൈനീസ് സർക്കാരുമായുള്ള ബന്ധം, ലൗദാത്തോ സീയുടെ രണ്ടാം ഭാഗം, ഫ്രാൻസിലേക്കുള്ള സന്ദർശനം, ഒക്ടോബറിൽ നടക്കുന്ന റോമൻ സിനഡ് മുതലായ വിവിധ വിഷയങ്ങളെപ്പറ്റി പത്രസമ്മേളനത്തിൽ പരാമർശമുണ്ടായി. വിയറ്റ്നാമിലേക്കു യാത്രചെയ്യുമോ എന്ന ചോദ്യത്തിന്, താൻ പോയില്ലെങ്കിൽ ജോൺ 24-ാമൻ പോകുമെന്നാണ് മാർപാപ്പ ഉത്തരം പറഞ്ഞത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group