കൊച്ചി : മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുവാൻ ഭരണകൂടവും കലാസമൂഹവും ജാഗ്രത പാലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി.
‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും കണ്ട ഏതൊരുവനും ബോധ്യപ്പെടും. ചെറുകഥയെ ആധാരമാക്കി നാടകം രചിച്ചുവെന്ന് പറയുമ്പോഴും കഥയിലില്ലാത്ത ചില രംഗങ്ങള്‍ നാടകത്തില്‍ ഉള്‍പ്പെടുത്തിയതു പരിശോധിക്കപ്പെടണം.
തലശേരി ബ്രണ്ണന്‍ കോളജിലെ പോസ്റ്റര്‍ വിവാദവും ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ച കക്കുകളി നാടകം പോലുള്ള സംഭവങ്ങളും ഭാവിയില്‍ തുടരാതിരിക്കുന്നതിന് ക്രൈസ്തവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാന്‍ മതവിശ്വാസികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ തയാറാകണമെന്നും കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group