French Catholic bishops win appeal against 30-person Mass limit.
പാരീസ് : നവംബർ 2 മുതൽ പ്രാബല്യത്തിൽ വന്ന ഫ്രഞ്ച് സർക്കാരിന്റെ വിശുദ്ധ കുർബാനയെയും അതിലെ വിശ്വാസികളുടെ പങ്കാളിത്തത്തെയും സംബന്ധിച്ച നിയമനടപടിയിൽ മാറ്റം വേണമെന്ന് കാത്തോലിക്ക് ബിഷപ്പുമ്മാരുടെ ആവശ്യം അംഗീകരിച്ചു. ഫ്രഞ്ച് ഗവണ്മെന്റിന്റെ നിർദ്ദേശമനുസരിച്ച് വിശുദ്ധ കുർബാനയിൽ മുപ്പത് അംഗങ്ങളിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. എന്നാൽ ക്രിസ്മസിനോടനുബന്ധമായി ഇതിൽ മാറ്റം വരുത്തണമെന്ന് ഫ്രഞ്ച് ബിഷപ്പ് കൗൺസിൽ നേരെത്തെ ആവശ്യമുന്നയിച്ചിരുന്നു. കൊറോണ വൈറസിനെ തുടർന്ന് ഏകദേശം 2.2 ദശലക്ഷത്തിലധികം കേസുകളും 52,000 മരണങ്ങളും ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തതായി ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്സസ് സെന്റർ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കൃത്യമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വിശുദ്ധ കുർബാന നടത്താൻ സാധ്യമാണെന്ന് ബിഷപ്പ് കൗൺസിൽ ചൂണ്ടിക്കാട്ടി.
വിശുദ്ധ കുർബാനയിൽ മുപ്പത് അംഗങ്ങൾ എന്ന പരിധിയിൽ മാറ്റം വരുത്തിയതോടെ നവംബർ 29- ഞായറാഴ്ച വിശുദ്ധ കുർബാനകൾ പുനരാരംഭിച്ചു. ക്രിസ്മസിന് ഒരുക്കമായി വിശ്വാസികൾക്ക് വിശുദ്ധ ബലിയിൽ നിരന്തരം പങ്കെടുക്കാനും ദൈവിക ചൈതന്യത്തിൽ നോമ്പ്കാലത്ത് നിലനിൽക്കാനും മുപ്പത് അംഗങ്ങൾ എന്ന പരിധിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ബിഷപ്പുമ്മാരുടെ സംഘം കണ്ടെത്തിയിരുന്നു. വൈറസ് ബാധയിലും മരണനിരക്കിലും മാറ്റം കണ്ടുവരുന്നത് പ്രതീക്ഷ നൽകേണ്ടതുണ്ടെന്നും പൂർവ്വ സ്ഥിതിയിലേക്ക് ലോകരാജ്യങ്ങൾ അതിവേഗം എത്തിച്ചേരാൻ പ്രാർഥിക്കുന്നതായും ബിഷപ്പ് സ്റ്റനിസ്ലാസ് ലാലൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group