ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തിയെ അപലപിച്ച് ഫ്രഞ്ച് അഭ്യന്തരമന്ത്രി

പാരീസ്: മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ ഇസ്‌ലാമിസ്റ്റുകൾ നടത്തിയ അതിക്രമത്തെ അപലപിച്ച് ഫ്രഞ്ച് അഭ്യന്തരമന്ത്രി .

പാരീസിന് സമീപം നടന്ന മരിയൻ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ കത്തോലിക്ക വിശ്വാസികളെ ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ പ്രവർത്തിയെ അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയെന്നാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ വിശേഷിപ്പിച്ചത്.

പൂർണമായ സമാധാനത്തോടെ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ രാജ്യത്ത് സാധിക്കണമെന്ന് കത്തോലിക്ക വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞു.

സെന്റ് ജോസഫ് ഡെൽ ഫോണ്ടെനെല്ലിസ് എന്ന ചാപ്പലിൽ നിന്നും സെന്റ് മേരി ഡെൽ ഫോണ്ടെനെല്ലിസ് എന്ന ഇടവക ദേവാലയത്തിലേക്ക് അധികൃതർ അംഗീകാരം നൽകിയ വഴിയിലൂടെ 30 വിശ്വാസികളാണ് നടന്നുനീങ്ങിയതെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ട് പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്ഥലമെത്തിയപ്പോൾ വിദ്വേഷ വാക്കുകൾ ഏതാനും അജ്ഞതരിൽ നിന്നും നേരിടേണ്ടിവന്നുവെന്ന് സെന്റ് മേരി ഡെൽ ഫോർട്ടനെല്ലിസ് ദേവാലയത്തിൽ ഡീക്കനായി സേവനം ചെയ്തു വരുന്ന ജിയാൻ മാർക്ക് സെർട്ടിലാഞ്ച് ലീ ഫിഗാരോയോടു പറഞ്ഞു.

കാഫിർ, നിങ്ങളുടെ കഴുത്തറക്കുമെന്ന് ഖുറാനിൽ തൊട്ട് സത്യം ചെയ്യുന്നു” തുടങ്ങിയ വിദ്വേഷ വാചകങ്ങൾ ഉപയോഗിച്ചാണ് ക്രൈസ്തവർക്ക് നേരെ അവർ ഭീഷണി മുഴക്കിയത്. തങ്ങളുടെ നേരെ അജ്ഞാത സംഘം വെള്ളം ഒഴിച്ചുവെന്നും, ടോർച്ച് പിടിച്ചുവാങ്ങി തങ്ങള്‍ക്ക് നേരെ എറിഞ്ഞുവെന്നും ജിയാൻ മാർക്ക് വെളിപ്പെടുത്തി. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തെ അപലപിച്ച പ്രാദേശിക ഭരണകൂടം, കുറ്റവാളികളെ എത്രയും വേഗം വെളിച്ചത്ത് കൊണ്ടു വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group