മുസ്ലീം ഭൂരിപക്ഷ രാജ്യത്തുനിന്ന് ഈശോ സഭയ്ക്ക് ലഭിച്ചത് എട്ട് നവവൈദികരെ…

ഇന്തോനേഷ്യ :മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ഒന്നായ ഇന്തോനേഷ്യയിൽ നിന്ന് ഈ വർഷം ഈശോ സഭയ്ക്ക് (ജസ്യൂട്ട്‌സ്) ലഭിച്ചത് എട്ട് നവവൈദികരെ.ഈശോ സഭയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ പൗരോഹിത്യ സ്വീകരണമായിരുന്നു കഴിഞ്ഞദിവസം യോഗ്യകർത്തയിലെ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടന്നത്.സെമറാംഗ് അതിരൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസി സമൂഹവും പങ്കെടുത്തു.ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലകളിലെ മിഷൻ ദൗത്യത്തിനായാണ് നവാഭിഷിക്തർ നിയോഗിക്കപ്പെടുന്നു വെന്നതണ് ശ്രദ്ധേയമായ വസ്തുത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group