കോട്ടയം:പ്രശസ്ത മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോന്പാചരണവും മരിയൻ പ്രഭാഷണവും ഇന്നു മുതൽ എട്ടു വരെ നടക്കും.വൈകുന്നേരം നാലിന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധകുർബാന – ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ മുഖ്യകർമികത്വo വഹിക്കും.ഒന്നു മുതൽ എട്ടുവരെയുള്ള തീയതികളിൽ രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. ഡോമിനിക് വാളന്മനാൽ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം, ഫാ. ജസ്റ്റിൻ വേങ്ങാശേരി, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി തുടങ്ങിയവർ മരിയൻപ്രഭാഷണങ്ങൾ നടത്തും.തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.15 നും 6.30 നും ഒന്പതിനും, ഉച്ചക്ക് 12 നും വൈകുന്നേരം 4.30 നും വിശുദ്ധകുർബാന ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ ജപമാല, ദിവ്യകാരുണ്യ ആരാധന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. Akarayamma live എന്ന യൂടൂബ് ചാനൽവഴി പള്ളിയിലെ തിരുക്കർമങ്ങളിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുനാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group