ഫലവൃക്ഷത്തൈ വിതരണം ചെയ്തു.

മാനന്തവാടി : കല്ലോടി സെന്റ് ജോർജ് ഫൊറോനാ ഇടവകയിൽ എ.കെ.സി.സി, കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻലീഗ് എന്നീ സംഘടനകളുടെ, സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചാരിച്ചു. മുപ്പത്തോളം അംഗങ്ങൾ വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് കല്ലോടി ടൗൺ വൃത്തിയാക്കുകയും, മരത്തൈകൾ നട്ടു പിടിപ്പിക്കുകയും,500 തൈകൾ വിതരണം ചെയ്യുകയും ചെയ്തു. വർക്ഷ തൈ നടീൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വി ജോണും, വർക്ഷ തൈ വിതരണം ചെറുപുഷ്പ മിഷ്ൻലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിലും ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജു മാവറ, ഫാ. നിധിൻ ആലക്കാത്തടത്തിൽ,ഡീ. ജോമിൻ നാക്കുഴിക്കാട്ട്, ബ്ര.ആൽബിൻ ചെറുപ്ലാവിൽ, സി.ആഗ്നസ്, ഷാബു ചക്കാലക്കുടിയിൽ,സിബി ആശാരിയാട്ട്, ഷെബിൻ കൊടൂർ,വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Reported by Tinumon Thomas
Treasurer
KCYM KALLODY REGION


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group