നൈജീരിയയിൽ വീണ്ടും ഫുലാനികൾ കുട്ടികളെയടക്കം പത്തു ക്രൈസ്തവരെ കൊന്നൊടുക്കി…

നൈജീരിയ: നൈജീരിയായിൽ നിന്നുo വീണ്ടുo ക്രൈസ്തവ വിരുദ്ധ ആക്രമണം റിപ്പോർട്ട് ചെയ്യുന്നു . ജിഹാദിസ്റ്റ് ഫുലാനി ഹെർഡെമെൻ പത്തു ക്രൈസ്തവരെ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്.ഇതിൽ 4,6,8 വയസ് പ്രായമുളള കുട്ടികളും ഉൾപ്പെടും.മൃഗീയമായാണ് ഫുലാനികൾ ക്രൈസ്തവരെ കൊല ചെയ്തത്. നൂറുകണക്കിന് വീടുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

പ്ലേറ്റോവു ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു ആക്രമണo നടന്നത്.
അല്ലാഹു അക്ബർ വിളിച്ചുകൊണ്ടും ആയുധങ്ങൾ കയ്യിലേന്തി കറുത്ത വസ്ത്രം ധരിച്ചുമായിരുന്നു ഫുലാനികളുടെ വരവ്, വെളുപ്പിന് ഒരുമണിയോടെയായിരുന്നു സംഭവം. യുഎസ് കേന്ദ്രമായുള്ള ഇന്റർനാഷനൽ ക്രിസ്ത്യൻ കൺസേൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തെതുടർന്ന് 700 ഓളം പേർ ഭവനരഹിതരായിട്ടുണ്ട്. ഭീകരവാദത്തെ അടിച്ചമർത്താൻ ഗവൺമെന്റിന് കഴിയാത്തത് ജനങ്ങളുടെ കടുത്ത വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഓപ്പൺ ഡോർസ് യുഎസ്എ യുടെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ മതപീഡനങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് നൈജീരിയ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group