ക്രൈസ്തവർക്ക് നേരെ വീണ്ടും ഫുലാനി ആക്രമണം, ആറു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നൈജീരിയ : നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഫുലാനി ഹെർഡ്സ്മാന്റെ ആക്രമണപരമ്പര. 6 വിശ്വാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.മൂന്നുപേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.ഒക്ടോബർ ഒന്നിനും അഞ്ചിനും നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.13 ഹെക്ടർ കൃഷിസ്ഥലവും അക്രമികൾ നശിപ്പിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ തീവ്രവാദപ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നൈജീരിയ. 2021 ലെ ആദ്യ 270 ദിവസത്തിനുള്ളിൽ 4400 ക്രൈസ്തവർ നൈജീരിയായിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.ഇതിൽ 2540 ക്രൈസ്തവരെകൊന്നൊടുക്കിയതും
ഫുലാനികളാണ്. 20 മതനേതാക്കളെ ഇക്കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group