ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ

നൈജീരിയയിൽ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ.
ബെന്യൂ സ്റ്റേറ്റിലാണ് സംഭവം.

ആയുധധാരികളായ അക്രമികൾ അഗതു കൗണ്ടിയിലെ ഐവാരി, ഒലെഗാഗ്ബനെ ഗ്രാമങ്ങൾ ആക്രമിച്ച് ആറ് ക്രൈസ്തവരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗതു പ്രാദേശിക ഗവൺമെന്റ് ഏരിയ കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്യു ഈ കൊലപാതകങ്ങൾ സ്ഥിരീകരിച്ചു.

“ആയുധധാരികളായ ഫുലാനി തീവ്രവാദികൾ കഴിഞ്ഞ മാസങ്ങളിലും ചില ഗ്രാമങ്ങൾക്കുനേരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. ഈ ആക്രമണങ്ങളിൽ നിരവധി ഗ്രാമീണർ അക്രമികളാൽ കൊല്ലപ്പെട്ടു. അവർ വീടുകൾക്ക് തീയിട്ടു. നിലവിൽ, ക്യാമ്പുകളിൽ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന 2,000- ത്തിലധികം ഗ്രാമീണരും ദുരിതബാധിത സമുദായങ്ങളിൽ നിന്നുള്ളവരാണ്” – എബെന്യാക്യു പറഞ്ഞു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഈ പ്രദേശത്ത് 38 ക്രൈസ്തവരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m