കനേഡിയന്‍ കത്തോലിക്ക കലാകാരനായ തിമോത്തി ഷ്മാള്‍സ്ഫ്ലോറിഡയിലെ ഒര്‍ലാണ്ടോയില്‍ പ്രസിദ്ധ വിനോദകേന്ദ്രമായ ‘ഡിസ്നിവേള്‍ഡ്’നു സമീപമുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി യൂണിവേഴ്സ് ബസിലിക്കയിൽ നിർമ്മിക്കുന്ന കുരിശിന്റെ വഴിയുടെ പൂര്‍ണ്ണകായ ശില്‍പ്പങ്ങള്‍ ശ്രദ്ധ നേടുന്നു.
യേശുവിനെ മരണശിക്ഷയ്ക്കു വിധിച്ചതു മുതല്‍ കര്‍ത്താവിനെ അടക്കം ചെയ്യുന്നത് വരെയുള്ള കുരിശിന്റെ വഴിയിലെ ഓരോ ഭാഗങ്ങളുമാണ് നിര്‍മ്മിച്ചുക്കൊ ണ്ടിരിക്കുന്നത്.
12 അടി ഉയരവും 11 അടി വീതിയുമാണ് ഓരോ രൂപങ്ങള്‍ക്കുമുള്ളത്. വര്‍ഷംതോറും ‘ഡിസ്നി വേള്‍ഡ്’ സന്ദര്‍ശിക്കുവാന്‍ വരുന്ന 5 കോടിയോളം ജനങ്ങള്‍ക്കിടയിലെ സുവിശേഷവല്‍ക്കരണത്തിനും, പരിവര്‍ത്തനത്തിനുമുളള ഒരു ഉപകരണമായി തന്റെ ഈ പുതിയ കലാസൃഷ്ടി മാറുമെന്ന പ്രതീക്ഷയിലാണ് ഷ്മാള്‍സ്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുരിശിന്റെ വഴി പ്രതിപാദിക്കുന്ന ഏറ്റവും വലിയ രൂപങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് കലാകാരന്‍ പറയുന്നത്.ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാകുന്ന ഒരു ശില്‍പ്പനിര്‍മ്മാണ പദ്ധതിയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഷ്മാള്‍സ്, ഒര്‍ലാണ്ടോയില്‍ കുരിശിന്റെ വഴി കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ സുവിശേഷം കൊണ്ടുവരുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ചുവര്‍ചിത്രത്തിന്റേയും ശില്‍പ്പത്തിന്റേയും സംയുക്ത രൂപമാണ് ഷ്മാള്‍സിന്റെ ഈ കുരിശിന്റെ വഴി. യേശുവിനെ കുരിശുമരണത്തിനു വിധിക്കുന്നത്, യേശു കുരിശ് ചുമക്കുന്നത്, യേശു ഒന്നാം പ്രാവശ്യം വീഴുന്നത്, യേശു തന്റെ അമ്മയെ കണ്ടുമുട്ടുന്നത് എന്നീ നാല് സ്ഥലങ്ങളുടെ നിര്‍മ്മാണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group