നൂതനാശയങ്ങള്‍ വിദ്യാര്‍ത്ഥികൾക്ക് പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ്ണ പിന്തുണ: മന്ത്രി ഡോ. ആര്‍ ബിന്ദു

വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ പിൻതുണ നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ പ്രവേഗ രൂപ കല്‍പ്പന ചെയ്ത പ്രകൃതി സൗഹൃദ റേസിംഗ് കാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള താപനം രൂക്ഷമാകുന്ന കാലത്ത് ഹരിതോര്‍ജ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനം എന്ന ആശയം പ്രസക്തമാണ്. ബാറ്ററി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനത്തിന്റെ ബോഡി മുള ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും മൗലികതയുമുള്ള വിദ്യാര്‍ത്ഥികളുടെ അദ്ധ്വാനമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. നൂതനമായി തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കെ ഡിസ്‌കിനു കീഴില്‍ ഇന്നവേറ്റിവ് എന്റര്‍പ്രണേഴ്സ് പ്രോഗ്രാം എന്ന സ്‌കീം നിലവിലുണ്ട്. 25 ലക്ഷം വരെ സാമ്ബത്തിക സഹായം ലഭ്യമാകുന്ന ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group