ഭ്രൂണഹത്യ ചെയ്യപ്പെട്ട 640 ശിശുക്കളുടെ സംസ്‌കാരം നടത്തി

Funeral Mass for 640 unborn children is held in Poland

ഗോൺസിസ്/പോളണ്ട്: ഭ്രൂണഹത്യ ചെയ്യപ്പെട്ട 640 ശിശുക്കളുടെ സംസ്‌കാരശുശ്രൂഷ പോളണ്ടിലെ ഗോൺസിസ് നഗരത്തിൽ നടന്നു. തലസ്ഥാന നഗരിയായ വാർസോയിലെ വിവിധ ആശുപത്രികളിൽ നിന്നാണ് ചലനമറ്റ 640 കുരുന്നുശരീരങ്ങൾ ലഭിച്ചത്. പ്രോലൈഫ് സംഘടനയായ ന്യൂ നസ്രത്ത് ഫൗണ്ടേഷന്റെ മരിയ ബിയിഗവിക്‌സാണ് സംസ്‌കാരശുശ്രൂഷകൾക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തിയത്.

സിഡ്‌ലിസ് രൂപതാ മെത്രാനായ കസിമേർസ് ഗുർദ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് സംസ്‌കാരശുശ്രൂഷകൾ നടന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ശിശുക്കളെല്ലാം ഓരോ വ്യക്തികളാണെന്നും അതിനാൽ അവർ ഉചിതമായ ഒരു സംസ്‌കാരശുശ്രൂഷ അർഹിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രതിരോധിക്കാൻ ശേഷിയില്ലാതെ അമ്മമാരുടെ ഉദരത്തിൽ കഴിയുന്ന ശിശുക്കളിൽ നിന്ന് ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്നും കസിമേർസ് ഗുർദ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group