സ്നേഹ ഇടയന് വിടചൊല്ലി നാട് ..

ന്യൂഡൽഹി : അന്തരിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന് നാട് വിട നൽകി.ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 10 മണി മുതൽ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു.സഭയിലെ മറ്റു ബിഷപ്പുമാര്‍ ശൂശ്രൂഷകളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, അല്‍ഫോന്സ് കണ്ണന്താനം എംപി, പൗരപ്രമുഖര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ഇന്നലെ നെബ് സരായി കത്തീഡ്രലിലെത്തി ബിഷപ്പിന് അന്ത്യോപചാരമർപ്പിച്ചിരുന്നു .ഡല്‍ഹി ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍, ഷിംല ചണ്ഡിഗഡ് ബിഷപ്പ് ഡോ. ഇഗ്‌നേഷ്യസ് ലയോള മസ്‌ക്രീനാസ്, ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഡല്‍ഹി അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ദീപക് വലേറിയന്‍ തോറോ, ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ് ജോണ്‍ മോര്‍ ഐറേനിയോസ്, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ തുടങ്ങിയവര്‍ ഇന്നലെ പള്ളിയിലെത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group