കാതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷ നടന്നു.

പത്തനംതിട്ട: ഇന്നലെ അന്തരിച്ച ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷ നടന്നു.ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍വെച്ചുനടന്ന സംസ്കാര ശുശ്രൂഷയിൽ കോ വിഡ് പ്രോട്ടോകോൾ പ്രകാരം 300 പേർ പങ്കെടുത്തു.
ബാവയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് ഇന്നും രാവിലെ മുതല്‍ ഒഴുകിയെത്തിയത്. കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്ന് മണിയ്ക്കാണ് സംസ്‌ക്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അനുശോചന പ്രവാഹം കാരണം ചടങ്ങുകള്‍ നീളുകയായിരുന്നു. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റി. തുടര്‍ന്ന് അഞ്ചരയോടെ ബാവാമാരുടെ കബറിനോടു ചേര്‍ന്നായിരുന്നു കബറടക്കം.മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 40 ദിവസം വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group