വിടചൊല്ലി ഫാദർ സ്റ്റാൻ സ്വാമി

ഫാദർ സ്റ്റാൻ സ്വാമിയുടെ മൃതദേഹം സംസ്കാര ശുശ്രൂഷ നടന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിൽ കഴിഞ്ഞ ഫാദർ സ്വാമിയുടെ ഭൗതിക സംസ്കാരം ഇന്ന് നാലുമണിക്ക് നടന്നു.
മുംബൈയിലെ ബാന്ദ്ര സെന്റെ പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോ വിഡ് പ്രോട്ടോകോൾ പ്രകാരം 20 പേർ മാത്രമാണ് പങ്കെടുത്തത്.
ജസ്യൂട്ട് സഭ മുംബൈ പ്രൊവിൻഷ്യൽ ഫാദർ അരുൺ ഡിസൂസയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫാദർ സ്റ്റാൻ സ്വാമിക്ക് വേണ്ടി ദേശീയ അന്തർദേശീയ തലത്തിൽ ക്യാമ്പയിൻ നടത്തിയ ഫാദർ ജോസ് സേവ്യർ, അവസാന നാളുകളിൽ ഫാദർ സ്റ്റാൻ സ്വാമിയോടൊപ്പം ഉണ്ടായിരുന്ന ഫാദർ പ്രൈസൺ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജംഷെഡ്പൂർ പ്രൊവിൻഷ്യളും,
ജസ്യൂട്ട് പ്രൊവിൻഷ്യാൾ ഓഫ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ഫാദർ സ്റ്റാൻലി ഡിസൂസ തുടങ്ങിയവർ ഓൺലൈനായി അനുശോചന സന്ദേശം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group