തമുറകൾക്ക് അറിവിന്റെ അക്ഷര വെളിച്ചം പകർന്നു നൽകിയ റവ.ആന്റണി നിരപ്പേലിനു വിടചൊല്ലി നാട്. പൊൻകുന്നം ചെങ്ങളത്തുള്ള സഹോദരന്റെ വസതിയിലും ചെങ്ങളം സെന്റ്.ആന്റണീസ് പള്ളിയിലും നടന്ന സംസ്കാരശുശ്രൂഷകളിൽ ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ശുശ്രൂഷകൾ നടന്നത്ചെങ്ങളത്തുള്ള ഭവനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.അസാമാന്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു റവ.ഡോ. ആന്റണി നിരപ്പേലെന്നു മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഉറച്ച തീരുമാനങ്ങളോടെ തന്റെ ലക്ഷ്യം നേടിയെടുക്കാൻ പ്രയത്നിച്ച ആളായിരുന്നു നിരപ്പേലച്ചനെന്നും അദ്ദേഹം അനുസ്മരിച്ചു.സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം വായിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ്, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, മലങ്കര ഓർത്തഡോക്സ് സഭയുടെ റാന്നി-നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ജോഷ്വ മാർ നിക്കോദിമോസ്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group