ഗഗന്‍യാന്‍ പേടകം: ‘ക്രൂ മോഡ്യൂള്‍’ വീണ്ടെടുക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കി

മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പേടകം വീണ്ടെടുക്കല്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി.

കൊച്ചിയില്‍ വച്ച്‌ ക്രൂ മോഡ്യൂള്‍ വീണ്ടെടുക്കാനുള്ള പരിശീലനമാണ് ടീം അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം. മോഹനന്റെ നേതൃത്വത്തില്‍ ഐഎസ്‌ആര്‍ഒയുടെയും നേവിയുടെയും ടീമുകള്‍ സംയുക്തമായാണ് പരിശീലനം നടത്തിയത്.

അടുത്ത മാസം ശ്രീഹരിക്കോട്ടയില്‍ നിന്നും ഗഗൻയാൻ പേടകം ആദ്യ ടെസ്റ്റ് ഫ്ലൈറ്റ് നടത്തും. അതേസമയം, പേടകത്തിന് എന്തെങ്കിലും പിഴവ് ഉണ്ടാവുകയാണെങ്കില്‍ അവ കടലിലിറക്കി ബഹിരാകാശ യാത്രികരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘അബോര്‍ട്ട്’ പരീക്ഷണവും കൊച്ചിയില്‍ വച്ച്‌ നടത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group