കൃഷിയിടത്തു നിന്നും കർഷകരെ കുടിയൊഴിപ്പിക്കുന്ന ഭരണാധികാരികൾ ഗാന്ധിയൻ ദർശനമാണ് ഇല്ലാതാക്കുന്നതെന്നു സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി.
ഗാന്ധി സ്മാരക നിധിയും ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷനും കെ.ജനാർദന പിള്ള ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ മലബാർ കുടിയേറ്റവും മാർ വള്ളോപ്പിള്ളിയുടെ ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഫർ സോണ്‍ എന്ന ഓമനപ്പേരിട്ടുകൊണ്ട് പത്തും എണ്‍പതും വർഷമായി ഒരു കുടിയേറ്റ ജനത തങ്ങളുടെ ജീവനായി കരുതിയ കൃഷിഭൂമിയിൽനിന്ന് അവരെ കുടിയിറക്കുന്നതിനായി ഭരണകൂടങ്ങൾ തീട്ടുരം രചിക്കുന്നു. മന്ത്രിസഭ തന്നെ അതിന് അനുമതി നൽകുന്നു. ഗാന്ധിജിയുടെ അന്ത്യോദയത്തിലൂടെ സർവോദയം എന്ന ദർശനം ഇതിലൂടെ വിസ്മരിക്കപ്പടുകയാണ്.
സാധാരണക്കാരൻ എങ്ങനെ ജീവിക്കുന്നുവെന്ന് ഇന്ന് ഭരണകൂടങ്ങൾക്ക് ചിന്തയില്ല. തീരദേശവാസികൾ ഇന്ന് അവരുടെ ഉപജീവനത്തിന് എന്താണ് മർഗമെന്നു തെരഞ്ഞുകൊണ്ട് സമരം ചെയ്യുന്നു. അവരെ വികസന വിരോധികളായി ചിത്രീകരിക്കുന്നവരുണ്ടെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group