പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ പരിഹസിച്ചു കൊണ്ട് നടന്ന ഗേ പ്രൈഡ് പരേഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ പരിഹസിച്ചു കൊണ്ട് ഇറ്റലിയിൽ നടന്ന ഗേ പ്രൈഡ് പരേഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ അപഹാസ്യമായി ചിത്രീകരിക്കപ്പെട്ട സംഭവത്തിൽ വിശ്വാസീസമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ജൂൺ നാലിനാണ് ഇറ്റലിയിലെ ക്രിമോണയിൽ ഗേ പ്രൈഡ് പരേഡ് നടന്നത്. പരിശുദ്ധ അമ്മയുടെ വേഷവിധാനം ധരിച്ചും മാറിടം അനാവ്രതമാക്കിയുമായിരുന്നു പരേഡ്. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ഞെട്ടിച്ചു കളഞ്ഞതായിരുന്നു ഇത്തരത്തിലുള്ള ചിത്രീകരണവും പരേഡുമെന്ന് ക്രിമോണ ബിഷപ് അന്റോണിയോ വ്യക്തമാക്കി.

വളരെയധികം വേദനയുളവാക്കിയ സംഭവമായിരുന്നു ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

റാലിയോടുള്ള പ്രതികരണമെന്ന നിലയിൽ പ്രായശ്ചിത്തമായി കഴിഞ്ഞ ദിവസം വിശ്വാസികളുടെ നേതൃത്വത്തിൽ പബ്ലിക് റോസറി സംഘടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group