ഗാസയിൽ യു.എൻ സഹായ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ഭക്ഷണത്തിൻ്റെ ‘തീവ്രമായ’ ആവശ്യകതയും അടിയന്തരമായ വെടിനിർത്തലുമാണ് ആവശ്യപ്പെടുന്നതെന്ന് ഗാസയിലെ വൈദികൻ.
ആക്രമണത്തിൽ 112 പേർ മരിക്കുകയും 760-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹമാസും ഇസ്രായേലും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
സഹായവുമായി വന്ന 30 ലോറികളുടെ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തിനു പിന്നാലെ കൂടുതൽ അനർത്ഥങ്ങൾ ഒഴിവാക്കാൻ സഹായം അയയ്ക്കുന്നത് ഐക്യരാഷ്ട്ര സഭ നിർത്തിവച്ചിരിക്കുകയാണ്.
ഒക്ടോബർ 7-ന് ഹമാസിനെതിരായ ആക്രമണത്തിനു മറുപടിയായി ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിന്റെ മറുപടിയാണ് ഈ നടന്ന സംഭവം. ബോംബുകളെയും വെടിയുണ്ടകളെയും പോലെ വിശപ്പും ആളുകളെ ഇല്ലാതാക്കുകയാണ്. ഗാസയിലെ സ്ഥിതി വളരെ മോശമായതിനാൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 5,76,000 ആളുകളെങ്കിലും, അതായത് ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും മൂലം പത്തു കുട്ടികൾ മരിച്ചതായാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group