തുർക്കിയിൽ വീണ്ടും ക്രൈസ്തവ വംശഹത്യക്ക് സാധ്യത: അർമേനിയൻ സഭാതലവൻ

അങ്കാര : നിരന്തരമായി ക്രൈസ്തവ വംശഹത്യ അരങ്ങേറുന്ന രാജ്യമായി തുർക്കി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തുർക്കിക്കെതിരെ ശക്തമായ പരാമർശവുമായി അർമേനിയൻ സഭാതലവൻ പാത്രിയാർക്ക് കത്രാലിക്കാസ് രണ്ടാമൻ. യാതൊരു പ്രകോപനവും കൂടാതെ ക്രിസ്ത്യൻ ദേവായങ്ങളും, ചരിത്ര സ്മാരകങ്ങളും തകർക്കുന്നതും ബോംബിട്ട് സാധാരണക്കാരെ കൊല്ലുന്നതും വംശഹത്യയല്ലാതെ മറ്റെന്താണെന്ന് ഇറ്റാലിയൻ മാധ്യമമായ ‘ലാ റിപ്ലബിക്കക്ക്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദ്യമുന്നയിച്ചു. നാഗാർനോ കാരബാക്ക് പ്രവിശ്യയിൽ പ്രതിസന്ധി രൂക്ഷമായ പച്ഛാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. തർക്കമുള്ള പ്രദേശങ്ങളിൽ സ്വയം ഭരണാധികാരം ഏർപ്പെടുത്തുക മാത്രമേ ഫലപ്രദമായി ചെയ്യാനുള്ളുവെന്നും, വംശഹത്യ ഒഴിവാക്കാകാൻ ഇതാണ് ഏകമാർഗമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

  “അർമേനിയൻ വംശഹത്യ” എന്ന പേരിൽ അറിയപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കി നടത്തിയ നാരയാട്ടിൽ 15 ലക്ഷം ക്രൈസ്തവരാണ്  കൊല്ലപ്പെട്ടത്. അർമേനിയൻ ക്രൈസ്തവർ ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യക്കൊപ്പം ചേരുമെന്ന ഭയത്തിലാണ് ഓട്ടോമൻ തുർക്കികൾ അവരെ വംശഹത്യ നടത്തിയത്. എന്നാൽ അർമേനിയൻ കൂട്ടക്കൊലയെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിൻഗാമികളായ തുർക്കി അംഗീകരിച്ചിട്ടില്ല. നിരവധിയായ ക്രൈസ്തവ ദേവാലങ്ങളും മറ്റ് ചരിത്ര പ്രസിദ്ധമായ നിർമ്മിതികളും ഇതിനോടകം തുർക്കി നശിപ്പിച്ചിട്ടുണ്ട്.

 ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്നവരെ സൈന്യത്തിൽ പ്രവേശിപ്പിച്ചതും പരസ്യമായി മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് പിന്തുണ നൽകുമെന്ന്  പ്രഖ്യാപിച്ചതും ക്രിസ്തീയ വിഭാഗത്തോടുള്ള തുർക്കിയുടെ നിക്ഷേതാത്മക   സമീപനമാണെന്നും സഭാ തലവൻ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ കെടുതിയിൽ നിന്നും രക്ഷപ്പെടാൻ അർമേനിയയിൽ എത്തുന്നവർക്ക് എല്ലാത്തരം സഹായം നൽകാനും തങ്ങൾ തയാറാണെന്ന് കത്രാലിക്കോസ് കാരിക്കിൻ പറഞ്ഞു.

അസർബൈജാനും- അർമേനിയയും തമ്മിൽ അർമേനിയൻ ഭൂരിപക്ഷമുള്ള നാഗോർക്കറാബാക്ക് പ്രവിശ്യയെ ചൊല്ലി 1998 മുതൽ തർക്കം നിലവിലുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ നാഗാർനോ കാരബാക്ക് പ്രവിശ്യ, സ്വയംഭരണ പ്രദേശമായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട്  ഈ വർഷം സെപ്റ്റമ്പർ മാസമാണ് സായുധ പോരാട്ടം ഉടലെടുത്തത്. അയൽരാജ്യങ്ങളും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. തുർക്കിയുടെ ഈ സമീപനം തീർച്ചയായും ക്രൈസ്‌തവ വംശഹത്യക്കുള്ള സാഹചര്യം ഉടലെടുക്കാൻ കാരണമാകുമെന്നും പാത്രിയാർക്ക് കാതോലിക്കോസ് പ്രസ്താവിച്ചു.