രാജിവയ്ക്കാൻ ഒരുങ്ങി ജർമ്മൻ കർദിനാൾ

മാർപാപ്പയുടെ കാർഡിനൽ കൗൺസിൽ അംഗവും, വത്തിക്കാൻ കൗൺസിൽ ഫോർ ഇക്കോണമിയുടെ കോർഡിനേറ്ററുമായ കർദിനാൾ റെയ്ൻ ഹാർഡ് രാജിക്കൊരുങ്ങുന്നു.നിലവിൽ മ്യുണിച്ച് അതിരൂപതയുടെ കർദിനാളായി സേവനമനുഷ്ഠിക്കുന്ന തന്റെ രാജിക്ക് സന്നദ്ധത അറിയിച്ചു കൊണ്ട് മാർപപ്പയ്ക്ക് അദ്ദേഹം കത്തെഴുതി. ജർമൻ സഭ നേരിടുന്ന പ്രതിസന്ധികൾ തന്നെയാണ് തന്റെ രാജിക്ക് കാരണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ജർമ്മൻ സഭയിൽ ഉയർന്നുവന്നിരിക്കുന്നു സ്വവർഗ്ഗ വിവാഹം, ലൈംഗിക അപവാദo, തുടങ്ങിയ വിഷയങ്ങൾ വലിയൊരു വെല്ലുവിളിയാണെന്നും, ഇത് തടയുന്നതിന് ഞങ്ങൾ പരാജയപ്പെട്ടുവെന്നും കത്തിൽ പറയുന്നു.ഇതിൽ നിന്നെല്ലാം ഉയർത്തെഴുന്നേൽക്കുവാൻ സഭ സമൂഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയും കർദിനാൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട് ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group