ഘർവാപ്പസി ; കർണ്ണാടകയിൽ അഞ്ച് ക്രൈസ്തവ കുടുംബങ്ങൾ മതപരിവർത്തനം നടത്തി

Gharwapasi (Home Comming); five Christian families converted In Karnataka

ബാംഗ്ലൂർ: ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്ന് 23 പേരെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ടുകൾ. ബി.ജെ.പി നേതാവും ഉത്തര കന്നഡ ജില്ലാ എം.പിയുമായ ആനന്ദ് കുമാർ ഹെഡ്ഗെ നവംബർ 29-ന് സംഘടിപ്പിച്ച പുനരവലോകന ചടങ്ങിന്റെ ഭാഗമായിട്ടാണ് പരിവർത്തനം. കർണ്ണാടകയിൽ സാമുദായിക ഭിന്നതയും പിരിമുറുക്കവും സൃഷ്ടിക്കുന്നതിന് ഹൈന്ദവ സംഘടനകൾ ഹെഡ്‌ഗെയെ ചുമതലപ്പെടുത്തിയിരിക്കുന്നതായും ന്യൂനപക്ഷ ഡ്രോവീകരണം ഇവരുടെ പ്രഥമ ലക്ഷ്യമാണെന്നും ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ പ്രസിഡണ്ട് സാജൻ.കെ.ജോർജ് പറഞ്ഞു.

2014-2019 വർഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിച്ചതിനുശേഷം ഭരണഘടനാ സംവിധാനങ്ങളെ ദുർബലപ്പെടുത്താനും ഇന്ത്യൻ സമൂഹത്തെ കൂടുതൽ തുല്യവും നീതിപൂർവ്വവുമായ ഒന്നാക്കി മാറ്റാൻ രൂപം നൽകിയ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കാനും സംഘപരിവാർ സംഘടന കർണ്ണാടകയിൽ ഹെഡ്‌ഗെയുടെ നേതൃത്വത്തിൽ സജ്ജമായിരിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മുന്നേറ്റം ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് വലിയ ഭീക്ഷണിയാണ് സൃഷ്ടിക്കുന്നത് ” സാജൻ.കെ.ജോർജ് അഭിപ്രായപ്പെട്ടു.

ഹാലിയാൻ പട്ടണത്തിലെ ഘർവാപ്പസി (ഹോം കംമിങ്) ചടങ്ങുകൾ സംഘടിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഹിന്ദുവായി അംഗീകരിക്കപ്പെട്ടതിന്റെയും തിരിച്ചറിയലിന്റെയും പ്രതീകമായി എല്ലാ കുടുംബങ്ങൾക്കും കുങ്കുമ പതാക നൽകുന്നതും ഘർവാപ്പസിയുടെ ഭാഗമാണ് 2019 മെയ് മാസത്തിലെ ബി.ജെ.പി അധികാരത്തിൽ വന്നതിനിശേഷം ഘർവാപ്പസി ശക്തി പ്രാപിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. അരുണാചൽ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം മതപരിവർത്തനം നടത്തുന്നയാൾ ചടങ്ങിന് ഒരു മാസം മുമ്പുതന്നെ സംസ്ഥാന ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതുണ്ട്. എന്നാൽ ബി.ജെ.പിക്ക് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിൽ ഇതിന് വിപരീതമായി ബലപ്രയോഗവും രഹസ്യാത്മക തന്ത്രങ്ങളും ഉപയോഗപ്പെടുത്തിയാണ് മതപരിവർത്തനങ്ങൾ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group