കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് വേണ്ടി മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ തുടർന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യ – ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. ഇവ സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം ഹീനകൃത്യങ്ങൾ സംജാതമാകുന്നത്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യ വ്യാപനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു.
ബോധവൽക്കരണത്തോടെപ്പം മദ്യശാലകൾ സംസ്ഥാനത്ത് യഥേഷ്ടം കൊണ്ട് വരുന്ന തീരുമാനങ്ങളിൽ നിന്ന് സർക്കാർ സ്വയം പിൻമാറണം. കുഞ്ഞുങ്ങളെ പുറത്ത് വിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ട്.മദ്യം, മയക്കുമരുന്ന് മാഫിയകളുടെ കൈയിൽ പിടയുകയാണ് സംസ്ഥാനം.ആലുവയിലെ അഞ്ച് വയസുകാരിയും, കൊട്ടാരക്കരയിൽ ഡോ. വന്ദനയും, മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് പെൺകുട്ടികളാണ് അടുത്തയിടെ മയക്കുമരുന്നിന്റെ ഇരകളായി മാറിയത്. ഇത്തരം സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ നോക്കി കാണണമെന്നും മദ്യ- ലഹരി വിരുദ്ധ കോ-ഓർഡിനേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group