എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മെയ് മാസം 10, 11 തീയതികളിൽ റോമിൽ വച്ച് ആഗോള മനുഷ്യസാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു.
സംഗമത്തിൽ നൊബേൽ സമ്മാനജേതാക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രൊഫസർമാർ, മേയർമാർ, ഡോക്ടർമാർ, മാനേജർമാർ, തൊഴിലാളികൾ, കായിക ചാമ്പ്യന്മാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സംബന്ധിക്കും.
സംഗമത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തെരല്ലയും അംഗങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കും. കഴിഞ്ഞ ജൂൺ പത്തിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച സാഹോദര്യ പ്രഖ്യാപനത്തിനു ശേഷം നടക്കുന്ന വലിയ ഒരു സംഗമത്തിനാണ് വത്തിക്കാൻ നഗരവും റോമൻ നഗരവും സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group