ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുമ്പോഴാണ്.

ലോകത്തെ പ്രകാശിപ്പിക്കുന്ന,അനുഗ്രഹത്തിന്റ, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന അനുഗ്രഹം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തു കാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതും ആകണം. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം നമ്മിലെ അനുഗ്രഹം.

ജീവിതത്തിൽ നാം മറ്റുള്ളവർക്കൊരു അനുഗ്രഹമായി മാറണം. ദൈവ വചനം വാക്കുകളിലല്ല, പ്രവൃത്തികളില്‍ ആവിഷ്‌കരിക്കപ്പെടണം. ജീവന്റെ സ്രോതസ്സായ ദൈവം ഗ്രന്ഥങ്ങളിലൂടെയല്ല മറിച്ച് സ്‌നേഹത്തിലൂടെയും, അനുഗ്രഹത്തിലൂടെയും ആണ് സ്വയം വെളിപ്പെടുത്തുന്നത്. മറ്റുള്ളവർക്കു ഒരു അനുഗ്രഹം ആയി മാറി ഇല്ലെങ്കിലും ജീവിതത്തിൽ നാം പലപ്പോഴും നമ്മുക്കു ഒരു അനുഗ്രഹമായി മാറാനാണ് നോക്കുന്നത്. പലപ്പോഴും നാം നമ്മെക്കുറിച്ചു മാത്രം സംസാരിക്കുന്നു. നമുക്കുള്ളതു മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കാതെ മറ്റുള്ളവർക്ക് ലഭിക്കുന്ന അനുഗ്രഹം കൂടി നാം തട്ടി എടുക്കാൻ നാം നോക്കാറുണ്ട്

നാം ഓരോത്തരും സ്നേഹിക്കുന്നവർക്കു മാത്രമല്ല, ശപിക്കുന്നവർക്കും വെറുക്കുന്നവർ ക്കും അനുഗ്രഹമായി മാറണം. ഭാര്യ ഭർത്താവിനും, ഭർത്താവ് ഭാര്യയ്ക്കും, മക്കൾ മാതാപിതാക്കൾക്കും, മാതാപിതാക്കൾ മക്കൾകും അനുഗ്രഹം ആകണം.
ദൈവമേ അവൻ എൻറെ ജീവിതത്തിൽ വന്നതിൽപ്പിന്നെ അനുഗ്രഹവുമായി മാറിയെന്ന് എത്രപേർക്ക് നമ്മളെ കുറിച്ച് പറയാൻ പറ്റും. നമുക്കൊന്ന് ചിന്തിക്കാം നാം മറ്റുള്ളവരുടെ ജീവിതത്തിൽ അനുഗ്രഹമായിരുന്നോ അതോ ശാപം ആയിരുന്നു എന്ന്. ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുമ്പോഴാണ്. നാം ഓരോരുത്തർക്കും ദൈവത്തിന്റ കൃപയാൽ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു അനുഗ്രഹവുമായി മാറാം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group