മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്…

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ‍ എത്തുക എന്നുള്ളത് വളരെ മോശമായ കാര്യമാണ്. എന്നാല്‍ ഈ പ്രത്യാശ ഇല്ലാത്ത അവസ്ഥയിൽ ‍ ലക്ഷക്കണക്കിനാളുകള്‍ എത്തുന്നു. അവര്‍ അത് മനസ്സിലാക്കുന്നതും ഇല്ല. ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഒരു വ്യക്തി എത്തിച്ചേരുന്നത് പാപം ചെയ്യുമ്പോഴാണ്. ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപം എന്താണ് ? മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മത്താ.12.31

പരിശുദ്ധാത്മാവിനെതിരെ ഉള്ള ദൂഷണമാണ് ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപം. പരിശുദ്ധാത്മാവിനെതിരെ ഉള്ള പാപം എന്താണ്? ഈ പാപത്തെക്കുറിച്ച് പലര്‍ക്കും വ്യത്യസ്തമായ വിശ്വാസമാണ്. പാപത്തെക്കുറിച്ച് എനിക്ക് അനുതാപം ഉളവാക്കുകയും സകല സത്യത്തിലും വഴി നടത്തുകയും ആണ് പരിശുദ്ധാത്മാവിന്‍റെ ജോലി. മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്. പരിശുദ്ധാൽമാവിന്റെ സഹായമില്ലാതെ ആരും കുറ്റവിമുക്തനാകുകയില്ല, ആര്‍ക്കും മാനസാന്തരപ്പെടാന്‍ കഴിയുകയില്ല.

പാപത്തെക്കുറിച്ചുള്ള ബോദ്ധ്യം വരുത്തുന്നത് പരിശുദ്ധാത്മാവ് ആകയാൽ, നിരന്തരം പരിശുദ്ധാത്മാവിനെ അവഗണിക്കുന്നത് അവസ്ഥ പരിതാപകരമാക്കുന്നു. പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെടാതെ ചെവി അടച്ച് കളഞ്ഞാല്‍ ആത്മാവ് അവനോട് സംസാരിക്കുന്നത് നിറുത്തുന്നതാണ്. പരിശുദ്ധാത്മാവ് പാപത്തെകുറിച്ച് ബോധ്യം തരുമ്പോൾ, അത് കേൾക്കാതെ പരിശുദ്ധാൽമാവിനെ ധിക്കരിക്കുമ്പോൾ നാം പരിശുദ്ധാത്മാവിനെ ദുഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുമ്പോൾ നാം കർത്താവിന് എതിരായി പാപം ചെയ്യുന്നു. പരിശുദ്ധാത്മാവിനെ ദുഃഖിക്കുന്ന ഓരോ പാപവും ദൈവം ക്ഷമിക്കുകയില്ല എന്ന് വചനം പറയുന്നു. നാം ഓരോരുത്തരെയും വഴിനടത്തുന്ന പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ച് ശരിയും തെറ്റും വിവേചിച്ച് നൽകുന്ന പരിശുദ്ധാത്മാവിന്റെ ഹിതത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുക.

നാം പാപം ചെയ്യുകയാണെങ്കിൽ നമ്മുടെ പാപങ്ങളെ കർത്താവിനോട് ഏറ്റുപറയുക. 1 യോഹന്നാന്‍ 1 : 9 ൽ പറയുന്നു, എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും. നാം പാപങ്ങൾ ഏറ്റു പറയുമ്പോൾ, നാം ഒരോരുത്തരുടെയും പാപത്തിന്റെ വലിപ്പം, ചെറുപ്പം നോക്കാതെ, കർത്താവ് എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും, ക്ഷമിക്കുകയും ചെയ്യും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group