ദൈവകൃപ പാപകരമായ നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയും : മാർപാപ്പ

നമ്മെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും അവിടുത്തെ രക്ഷാകരപദ്ധതിയോട് നാം വിശ്വസ്തത പുലർത്തിയാൽ പാപകരമായ നമ്മുടെ ജീവിതo ദൈവവകൃപയാൽ പരിവർത്തനം ചെയ്യപ്പെടുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
സെൻ പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതു സന്ദർശന പരിപാടിയിലാണ്
സാവൂളിനെ വിശുദ്ധ പൗലോസാക്കി മാറ്റിയ ദൈവവകൃപ പാപകരമായ നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കുമെന്നും പാപ്പ ഓർമിപ്പിച്ചത്.ദൈവകൃപ നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും,സുവിശേഷ ശുശ്രൂഷയ്ക്കായി നമ്മെ അനുരൂപരാക്കുകയും ചെയ്യുന്നു. പാപിയും ദുർബലനുമായ ഒരുവനെ തന്റെ ഹിതം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്നു വെന്ന് പറഞ്ഞ പാപ്പ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും
അവിടുത്തെ കൃപയാൽ നാം നയിക്കപ്പെടുന്നതിനെക്കുറിച്ചും വിശ്വാസികളെ ഉത്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group