ദൈവത്തിന്റെ കരുണ പാപങ്ങളേക്കാളും വലുതാണ് : മാർപാപ്പാ

ദൈവത്തിന്റെ കരുണയെക്കുറിച്ച് ഒരിക്കൽക്കൂടി ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.ഓരോ മനുഷ്യനും ഉണ്ടാകാവുന്ന പരിധികളേക്കാളും തെറ്റുകളേക്കാളും പാപങ്ങളേക്കാളും ദൈവത്തിന്റെ കരുണ വലുതാണെന്ന് പാപ്പാ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ആളുകളെ പരിപാലിക്കുന്ന ‘ഹൗസ് ഓഫ് ദി സ്പിരിറ്റ് ആൻഡ് ആർട്സ്’ ഫൗണ്ടേഷനുമായുള്ള മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമുക്ക് ഓരോരുത്തർക്കും പരിമിതികളും തെറ്റുകളും പാപങ്ങളുമുണ്ട്. എന്നാൽ ദൈവത്തിന്റെ കാരുണ്യം അതിനേക്കാൾ വലുതാണ്. നമ്മൾ പരസ്പരം സഹോദരീ സഹോദരന്മാരായി സ്നേഹത്തോടെ വർത്തിക്കുകയാണെങ്കിൽ അവൻ നമ്മോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group