ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. കർത്താവിന്റെ കരുണയുടെ ഫലമായി അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. ദൈവത്തിന്റെ കരുണ നമുക്ക് ലഭിക്കുന്നതു വഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവത്തിന്റെ കരുണ. ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുക മാത്രമല്ല ചെയ്തത്. തന്റെ ആത്മാവായ പരിശുദ്ധാത്മാവിനെ നമ്മിലേയ്ക്ക് വര്‍ഷിച്ച് നമ്മളെ ദൈവമക്കളായി സ്വീകരിച്ചുകൊണ്ടാണ് ദൈവം നമ്മളോട് അനന്തകാരുണ്യം കാണിച്ചിരിക്കുന്നത്..
ദൈവത്തിന്റെ കരുണ നമ്മുടെ ശോചനീയമായ അവസ്ഥകണ്ടു സഹതപിക്കുന്ന ഒന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി, മനസ്സലിഞ്ഞ്, തനിക്കുള്ളതെല്ലാം നൽകി നമ്മെ രക്ഷിക്കാൻ ദൈവം കാണിച്ച സ്നേഹമാണ് ദൈവത്തിന്റെ കരുണ. പുത്രനായ ദൈവത്തിന്റെ കാൽവരിമലയിലെ ബലിയാണ് പിതാവായ ദൈവത്തിന്റെ കരുണയുടെ മകുടോദാഹരണം. ദൈവത്തിന്‍റെ കരുണ ലഭിക്കുന്നതിന് നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും ദൈവത്തിന്റെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് നമ്മോട് കരുണ കാണിച്ച ദൈവത്തെ അനുകരിക്കുന്നവർ മറ്റുള്ളവരുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുന്നവരാകണം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന ദൈവത്തിന്‍റെ ആഗ്രഹത്തിലേക്കാണ് നമ്മെ നയിക്കുന്നത്. എല്ലാം സമൃദ്ധമായുള്ള ദൈവം മാനവരാശിയോട് കരുണകാട്ടിയത് തന്റെ സമൃദ്ധിയിൽനിന്നും നൽകികൊണ്ടല്ല തന്റെ എകജാതനായ യേശുവിനെ നമുക്കായി നൽകി കൊണ്ടാണ്. ദൈവം നമ്മളോടു കാണിക്കുന്ന കരുണയ്ക്ക് ദൈവത്തോട് നന്ദി പറയാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group