ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ നിന്നുo സംരക്ഷണം തേടി രാഷ്ട്രപതിക്കും, ചീഫ്ജസ്റ്റിസിനും നിവേദനങ്ങള്‍ നല്‍കി.

തുടർച്ചയായി ക്രൈസ്തവർക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന അക്രമങ്ങളിൽ നിന്ന് സംരക്ഷണം തേടി മധ്യപ്രദേശിലെ ക്രൈസ്തവര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണയയ്ക്കും നിവേദനങ്ങള്‍ നല്‍കി. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതിനാലാണ് മധ്യപ്രദേശിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സമീപിച്ചത്.

തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുന്ന വിശ്വഹിന്ദു പരിഷത്തും അവരുടെ യുവജനവിഭാഗമായ ബജ്‌റംഗദളുമാണ് അക്രമങ്ങളുടെ പിന്നിലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭീതിയുടെയും ഭീഷണികളുടെയും മധ്യത്തിലാണ് ഞങ്ങള്‍ കഴിയുന്നത്; ജാബുവാ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും നിവേദനം നല്‍കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ ഫാ. റോക്കി ഷാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group