ആധാര്‍ വിവരങ്ങള്‍ ഫീസ് ഒഴിവാക്കി വീട്ടിലിരുന്ന് തന്നെ തിരുത്താന്‍ സുവര്‍ണ്ണാവസരം

രാജ്യത്തെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ വിവരങ്ങള്‍ ഫീസ് ഒഴിവാക്കി വീട്ടിലിരുന്ന് തന്നെ തിരുത്താന്‍ സുവര്‍ണാവസരം. ജനനത്തീയതി, പേര് വിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. സെപ്റ്റംബര്‍ 30 വരെയാണ് ഫീ ഒഴിവാക്കി ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാവുന്നത്. അതിന് ശേഷം 50 രൂപ ഫീസിനത്തില്‍ നല്‍കേണ്ടി വരും.

സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക ⇒https://myaadhaar.uidai.gov.in/

•വിവരങ്ങള്‍ നല്‍കി നിങ്ങളുടെ ആധാര്‍ അക്കൗണ്ടിലേയ്ക്ക് ലോഗിൻ ചെയ്ത് ശേഷം പേര്, വിലാസം അടക്കമുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

•അടുത്തതായി ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

•ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് തിരുത്തേണ്ടവ തിരഞ്ഞെടുക്കാം.

സ്കാൻ ചെയ്ത് പകര്‍പ്പ് അപ്‌ലോഡ് ചെയ്ത് അടുത്തതായി ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതാണ്.

പിന്നാലെ ലഭിക്കുന്ന എസ്‌ആര്‍എൻ നമ്ബര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

ഓണ്‍ലൈൻ സംവിധാനം മുഖാന്തരം സ്വന്തമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നവര്‍ക്കായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group