നന്മയുള്ള കരങ്ങൾ….ദൈവം മനുഷ്യർക്ക് നൽകിയ ഏറ്റവും വലിയ നന്മയാണ് പൗരോഹിത്യം

സന്യസ്ത ജീവിതവും കുരിശിൽ വിജയം വരിച്ച യേശുക്രിസ്തുവിന്റെ പൗരോഹിത്യം നിലനിൽക്കുന്നതുകൊണ്ടാണ് കാണപ്പെടാത്ത ദൈവത്തിന്റെ സുഗന്ധവും സാമീപ്യവും കരുണയും സ്നേഹവാത്സല്യങ്ങളും നാം രുചിച്ചറിയുന്നത്. കരുണയുടെയും കരുതലിന്റെയും നന്മയുടെയും കരങ്ങളുമായി യേശുക്രിസ്തുവിന്റെ സാമീപ്യമായി അരികത്തണയുന്ന പുരോഹിതരുടെയും സന്യസ്തരുടെയും മിഷനറിമാരുടെയും നന്മനിറഞ്ഞ ജീവിതത്തിലൂടെ ഒരു യാത്ര….
പൗരോഹിത്യ സേവനങ്ങൾക്ക് വിരാമമിട്ട് വിശ്രമജീവിതം നയിക്കുന്ന പുരോഹിത ശ്രേഷ്ഠരുടെയും സന്യസ്തരുടെയും നന്മനിറഞ്ഞ ജീവിതത്തിലൂടെ മറക്കാനാവാത്ത അനുഭവങ്ങളിലൂടെ ഒരു യാത്ര….
മരിയൻ വൈബ്സ് വേൾഡ് മിഷൻ കാത്തോലിക് ന്യൂസ് പോർട്ടൽ ചീഫ് എഡിറ്റർ അജി ജോസഫ് കാവുങ്കൽ എഴുതുന്ന ലേഖന പരമ്പര…
ഏപ്രിൽ പതിനഞ്ചു മുതൽ മരിയൻ വൈബ്സ് വേൾഡ് മിഷൻ കാത്തോലിക് ന്യൂസ് പോർട്ടലിൽ…..
ഈശോ പകർന്നുതന്ന രക്ഷയുടെ സുവിശേഷം ലോകത്തെ അറിയിച്ച, അറിയിച്ചുകൊണ്ടിരിക്കുന്ന പുരോഹിതരുടെയും സന്യസ്തരുടെയും മിഷനറിമാരുടെയും രുചി പകരുന്ന വാക്കുകളിലൂടെ സുവിശേഷം ശ്രവിച്ച് അവർക്ക് വേണ്ടി
ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ക്രിസ്തുവിൽ നമുക്കും അനുഗ്രഹീതരാകാം….


.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group