കുടുംബത്തിന്റെ നന്മയാണ് ലോകത്തിന്റെയും, സഭയുടെയും ഭാവിക്ക് നിർണ്ണായകമായ ശക്തി”യെന്ന് വീണ്ടും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ആഗോളതലത്തിൽ കുടുംബങ്ങളുടെ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ട് കുടുംബങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയവും,സാമൂഹിക ശാസ്ത്ര ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയും സംയുക്തമായി നടത്തുന്ന ‘കുടുംബങ്ങളുടെ സാർവലൗകിക സന്ധി’ എന്ന പുതിയ സംരംഭത്തിന് ആശംസകൾ നേർന്നുകൊണ്ടും തന്റെ ആശയങ്ങൾ പങ്കുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങൾക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷകളെ പറ്റിയുള്ള തദ്ദേശപരമായ പഠനങ്ങളെ കോർത്തിണക്കികൊണ്ട് ആഗോളതലത്തിൽ കുടുംബ ശുശ്രൂഷകൾക്ക് പുതിയ മാനം നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്‌ഷ്യം. കുടുംബങ്ങളിലെ നന്മ നിറഞ്ഞ സംസ്കാരങ്ങളെ വളർത്തിയെടുക്കുന്നതിനും, അത് പുതിയ തലമുറക്ക് നല്ല പാഠങ്ങളായി പകർന്നു കൊടുക്കുവാനും ഇത്തരത്തിലുള്ള പഠനങ്ങൾ സഹായകരമാകുമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.വിവാഹത്തിനും കുടുംബത്തിനും അനുകൂലമായി ജീവിതം തിരഞ്ഞെടുക്കുവാൻ ദൈവം നൽകുന്ന കൃപയോട് പ്രതികരിക്കാൻ ഈ സംരംഭം സഹായകരമാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group