മുൻ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
മുഖ്യമന്ത്രിയായും മന്ത്രിയായും നിയമസഭാ സാമാജികനായും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്ത അദ്ദേഹം സകലര്‍ക്കും സംലഭ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു. ജനാധിപത്യമൂല്യങ്ങളെ മാനിക്കുകയും വിമര്‍ശനങ്ങളെ അക്ഷോഭ്യനായി നേരിടുകയും ചെയ്തു. പൊതുപ്രവര്‍ത്തന രംഗത്തെ തിരക്കുകള്‍ക്കിടയിലും വിശ്വാസജീവിതത്തെ മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച വ്യക്തിത്വമായിരുന്നു ശ്രീ. ഉമ്മന്‍ ചാണ്ടി. കാഞ്ഞിരപ്പള്ളി രൂപതയുള്‍പ്പെടുന്ന പ്രദേശങ്ങളുടെ ജനപ്രതിനിധിയെന്ന നിലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിലൂടെ പൊതുസമൂഹത്തിനു ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group