ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ

ഉപയോഗശൂന്യമായ ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു തവണ പോലും സൈൻ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഡിസംബർ 31 മുതൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള നടപടി ആരംഭിക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായാണ് ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. കുറെ നാളുകളായി അക്കൗണ്ടുകൾ ഉപയോഗത്തിൽ ഇല്ലെങ്കിൽ, അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ഇങ്ങനെയുള്ള അക്കൗണ്ടുകൾ ടു ഫാക്ടർ ഓതെന്റികേഷന് വിധേയമാകാറില്ല. ഇത് ഒഴിവാക്കാനും കൂടിയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഗൂഗിൾ എത്തിയത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ജിമെയിൽ, ഡ്രൈവ്, ഫോട്ടോസ്, മീറ്റ് കലണ്ടർ എന്നീ സേവനങ്ങൾ നഷ്ടമാകുന്നതാണ്. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഇ-മെയിൽ മുഖാന്തരം ഉപഭോക്താക്കളെ അറിയിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group