സർക്കാർ നിസംഗത. ജെ.ബി കോശി കമ്മീഷന്റെ പഠനങ്ങൾ പാതിവഴിയിൽ..

ക്രൈസ്തവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ സിറ്റിംഗും പഠനവും തുടങ്ങാനാവാതെ ആറു മാസം പിന്നിടുന്നു..ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരെ നിയമിക്കത്തതും, പ്രവര്‍ത്തന ഫണ്ടോ ഓഫീസ് സൗകര്യങ്ങളോ നൽകാതെ അനാസ്ഥ കാണിക്കുകയാണ് കേരള സർക്കാർ.മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് കമ്മീഷനെ നിയമിച്ചത് . എന്നിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല എന്നത് ഏറെ ഖേദകരംമാണ്.
പരാതികള്‍ സ്വീകരിക്കാന്‍ തയ്യാറാക്കിയ ഒരു ഇ മെയില്‍ ഐഡി മാത്രമാണ് ജെ.ബി കോശി കമ്മീഷന്റെ ഇപ്പോഴുള്ള മേല്‍ വിലാസം.എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കണമെങ്കില്‍ സ്‌റ്റെനോഗ്രാഫറെയോ ടൈപ്പിസ്റ്റിനെയോ ക്ലാര്‍ക്കിനെയോ നിയമിക്കണം. സര്‍ക്കാരിന് യാതൊരു സാമ്പത്തിക ഭാരവും വരാതെ ഇത്തരം ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാമെന്നിരിക്കെയാണ് കുറ്റകരമായ നിസംഗത സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട് നേടായായി നടത്തിയ രാഷ്ട്രീയ തട്ടിപ്പാണോ ജെ.ബി കോശി കമ്മീഷൻ എന്ന സംശയവും ബലപ്പെടുകയാണ്.
ആവശ്യത്തിന് ജീവനക്കാരെ നല്‍കിയാല്‍ കമ്മീഷന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജസ്റ്റിസ് ജെ.ബി കോശി മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തോട് സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.നടപടികള്‍ നടത്തുന്നതിന് സർക്കാർ കാണിക്കുന്ന അനാസ്ഥയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group