നാളുകളായി സർക്കാർ തീരദേശ ജനതയോട് കാണിക്കുന്ന അവഗണനയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍. സ്വന്തം മണ്ണിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത ഭരണസംവിധാനങ്ങള്‍ മണിപ്പൂരിലെ ജനതയ്ക്കായി മുതലക്കണ്ണീരൊഴുക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
കടലിന്‍റെ മക്കളോട് മുന്‍കാല സമരങ്ങളുടെ പേരില്‍ വൈരാഗ്യ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് ഒരു ഭരണനേതൃത്വത്തിനും ഭൂഷണമല്ല. കേസില്‍ കുടുക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഇടതുപക്ഷ അധികാര കേന്ദ്രങ്ങള്‍ കരുതുന്നത് മൗഢ്യവും ചരിത്രസമരങ്ങളെയും പ്രക്ഷോഭങ്ങളെയും വിസ്മരിക്കുന്നതുമല്ലേ? പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും തുണയാകേണ്ടവരും തൊഴിലാളി വര്‍ഗ്ഗസംരക്ഷകരെന്ന് വിളിച്ചുപറയുന്നവരും കിടപ്പാടവും ജീവിതമാര്‍ഗ്ഗവും വഴിമുട്ടി ജീവിത പ്രതിസന്ധിയിലായിരിക്കുന്ന തീരദേശജനതയെ ഇനിയും ക്രൂശിക്കുന്നത് മാപ്പ് അര്‍ഹിക്കുന്നതല്ലെന്നും ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group