സർക്കാർ മൂലധനം മുഴുവൻ ചെലവാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണ് : മാർ ജോര്‍ജ്ജ് ആലഞ്ചേരി

സർക്കാർ മൂലധനം മുഴുവൻ ചെലവാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണെന്നും
ജനങ്ങളുടെ സമാധാന ജീവിതത്തിനായി അടിസ്ഥാന ആവശ്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട സർക്കാർ, അതിനു തയാറാകാതെ സഭകളെയും മത സമൂ ഹങ്ങളെയുമൊക്കെ ആശ്രയിക്കുകയാണെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗൻ, ഗാഡ്ഗിൽ ആഘാതം ജില്ലയിൽ നിന്നു മാറിയിട്ടില്ല. ഈ വിഷയത്തിൽ കരുതലോടെ മുന്നോട്ടു പോകണമെന്നും മലയോര ജനതയുടെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.

കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഇടുക്കി രൂപത നൽകിയിരിക്കുന്ന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വാസതീക്ഷ്ണതയുള്ള ദൈവജനം ഇടുക്കിയുടെ ദൈവാനുഗ്രഹത്തിന്റെ നേർസാക്ഷ്യമാണ്. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ തീക്ഷ്ണതയും പ്രവാചക ധീരതയും കേരള കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലയിലെ ജനജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നാടിന്റെ രക്ഷയ്ക്കായി സമരം ചെയ്യണമെന്നും ജില്ലയിൽ മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കാണ് വില എന്നും അദ്ദേഹം പറഞ്ഞു. കെസിബിസി അൽമായ കമ്മീഷൻ സെക്രട്ടറി പ്രഫ. കെ.എം. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group