കര്‍ഷകരുടെ ദുരിതങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാത്തത് ദുഃഖകരo : മാര്‍ ജോസഫ് പാംപ്ലാനി

മലയോര കര്‍ഷകര്‍ ദാരിദ്രത്തിന്റെ വക്കിലാണെന്നും, വന്യജീവി ശല്യത്താല്‍ മലയോര കര്‍ഷകര്‍ പൊറുതിമുട്ടിയിട്ടും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാത്തത് ദു:ഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

കണ്ണൂര്‍-ആലക്കോട് ടൗണില്‍ നടന്ന കര്‍ഷക പ്രതിഷേധ ജ്വാലയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.

മലയോര കര്‍ഷകര്‍ സമാനതകളില്ലാത്ത സങ്കടങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. വില തകര്‍ച്ചമൂലം കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നവയ്ക്കെല്ലാം വിലയില്ലാതാവുകയും, അവ എടുക്കാച്ചരക്കാവുകയും ചെയ്യുന്ന സാഹര്യം കര്‍ഷകന്റെ വീട്ടില്‍ ദാരിദ്രത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

രണ്ടു പതിറ്റാണ്ടിലേറെ കര്‍ഷകന്റെ കൃഷിഭൂമി വന്യജീവികളുടെ വിഹാര കേന്ദ്രമായിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുന്നത് ദു:ഖകരമാണെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.

മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും, അവയിലേയ്ക്ക് സര്‍ക്കാരുകളുടെ ശ്രദ്ധ സത്വരമായി പതിയേണ്ടതിന്റെ ആവശ്യകത ഊന്നി പറയുവാനും നാം സംഘടിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group