കൊച്ചി : സംസ്ഥാനത്ത് രൂക്ഷമായ ഭരണപ്രതിസന്ധിയുണ്ടായിരിക്കുകയാണെന്നും ഇത് കടുത്ത ജനദ്രോഹമാണെന്നും എത്രയും വേഗം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്
അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നു. ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതുമൂലം കർഷകർ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു. എല്ലാത്തരം കര്‍ഷകരും കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
പരീക്ഷകളും സിലബസ് പരിഷ്കരണങ്ങളും അനിശ്ചിതത്വത്തിലാകുന്നതിലൂടെ വിദ്യാഭ്യാസരംഗം താറുമാറായി. കാലോചിതമായ മാറ്റങ്ങള്‍ക്കു തയാറാകാത്തതുമൂലം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ അന്യനാടുകളിലേക്കു പോകുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാഷ്ട്രീയപ്രേരിതമായ പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം അര്‍ഹരായവരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതു കടുത്ത ജനവഞ്ചനയാണ്.
സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കിയതുമൂലം യുവതലമുറ നശിക്കുന്നു. ജനങ്ങളുടെ നന്മയെക്കരുതി സര്‍ക്കാരും ഗവര്‍ണറും പോര് അവസാനിപ്പിച്ച് ഭരണത്തില്‍ ശ്രദ്ധിക്കണമെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group