സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.ഇതോടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് സെക്രട്ടേറിയറ്റ് പ്രവേശനം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്.
സന്ദർശകരുടെ തിരിച്ചറിയൽ രേഖ വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ വാങ്ങിവച്ച ശേഷം സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കാനുള്ള ആക്സസ് കണ്ട്രോൾ കാർഡ് നൽകിയാൽ മതിയെന്നു പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ സർക്കുലറിൽ പറയുന്നു.
സന്ദർശകർ മടങ്ങി പോകുമ്പോൾ ആക്സസ് കാർഡ് തിരികെ വാങ്ങണം. ആക്സസ് കാർഡ് നഷ്ടപ്പെടുത്തുകയോ കേടുപാടു വരുത്തുകയോ ചെയ്യുന്ന സന്ദർശകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസിൽ എത്തുന്ന സന്ദർശകരിൽനിന്നു പിഴ ഈടാക്കാൻ നിർദേശിക്കുന്ന സംസ്ഥാനത്തെ ആദ്യ ഉത്തരവായും ഇതു മാറി.
തിരിച്ചറിയൽ രേഖ ഇല്ലാതെ വരുന്ന സന്ദർശകന് ആരെയാണോ കാണേണ്ടത്, ആ ജീവനക്കാരന്റെ ഉറപ്പിന്മേൽ മാത്രം കാർഡ് നൽകണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group