ന്യുനപക്ഷ വിഷയവുമായി ബന്ധപ്പെട്ടഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

ന്യുനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകില്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍.
കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത് . സര്‍വ്വകക്ഷി യോഗത്തില്‍ സിപിഎം നിയോഗിച്ച വിദഗ്ത സമിതിയുടെ നിര്‍ദേശം അനുസരിച്ച് പുതിയ പദ്ധതി രൂപീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
മെയ് 28നാണ് ന്യുനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട 80: 20 എന്ന മുസ്ലീം- പരിവര്‍ത്തിത ക്രിസ്ത്യന്‍ അനുപാതം സംബന്ധിച്ച മൂന്ന് ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ന്യുനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്.സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ അനുസരിച്ച് മുസ്ലീംങ്ങള്‍ക്ക് നൂറ് ശതമാനം ലഭിക്കേണ്ട ആനുകുല്യങ്ങളാണ് ഇനി എല്ലാ ന്യുനപക്ഷ സമുദായങ്ങള്‍ക്കുമായി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group