ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക വസ്ത്രം ധരിക്കാന്‍ താലിബാന്‍ ഭരണകൂടം നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ നിര്‍ദേശിക്കുന്ന രീതിയിലുള്ള കര്‍ശനമായ വസ്ത്രധാരണ രീതി പാലിക്കാത്ത സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞയാഴ്ച മുതല്‍ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.
കാബൂളിലെ തെരുവുകളില്‍ നിന്ന് ഡസന്‍ കണക്കിന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയും ചെയ്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നത് തുടരുമെന്നാണ് താലിബാന്‍ വക്താവിന്‍റെ മുന്നറിയിപ്പ്. വിദ്യാഭ്യാസം ജോലി, യാത്ര ആരോഗ്യ സംരക്ഷണം എന്നിവയിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇതിനകം നേരിടുന്ന നിരവധി നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ക്രസ്ത്യന്‍ സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ തീവ്രവാദികള്‍ രാജ്യത്തിന്‍റെ ഭരണം തിരിച്ചു പിടിച്ച് ഏതാനും മാസങ്ങള്‍ക്കകം സ്ത്രീകള്‍ക്ക് കര്‍ശനമായ ഇസ്ലാമിക് ഡ്രസ് കോഡാണ് നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് കണ്ണുകള്‍ മാത്രമേ വെളിപ്പെടുത്തുവാന്‍ അവര്‍ക്ക് അനുവാദമുള്ളൂ. ഇത് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ക്ക് മേലുള്ള കടുത്ത ലംഘനമാണ്. അഫ്ഗാനിസ്ഥാനില്‍ 8000 ത്തോളം ക്രൈസ്തവരുണ്ടെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്ക്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group