കൊച്ചി : മദ്യവര്‍ജനമെന്ന കപടമദ്യനയത്തിലൂടെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ അതിവിദഗ്ധമായി വഞ്ചിക്കുകയായിരുന്നുവെന്നും,സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ലഹരിമുക്ത നവകേരള’മെന്ന മുദ്രാവാക്യത്തെ സര്‍ക്കാര്‍തന്നെ “ലഹരിയാസക്ത നവകേരള” മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കുറ്റപ്പെടുത്തി.
പഴവര്ഗങ്ങളില് നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യത്തിന് അടിമകളാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഐടി പാര്‍ക്കുകളില്‍ കൂടി മദ്യം ലഭ്യമാക്കുക വഴി പുതുതലമുറയെ പാഴ്ജന്മങ്ങളാക്കി മാറ്റും.
“മദ്യപരെ സൃഷ്ടിക്കുക ഖജനാവ് നിറയ്ക്കുക” എന്നതാണ് ഇടതുമുന്നണിയുടെ പുതിയ മദ്യനയം. ഇതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃ സമ്മേളനം തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group